Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shanimol Usman

Alappuzha

മ​തേ​ത​രമൂ​ല്യ​ങ്ങ​ൾ കൈ​മാ​റാ​ൻ ഉ​ണ​ർ​ന്നുപ്ര​വ​ർ​ത്തി​ക്ക​ണം: ഷാ​നി​മോ​ൾ ഉ​സ്മാ​ൻ

ചേ​ർ​ത്ത​ല: ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​തേ​ത​ര ജ​നാ​ധി​പ​ത്യമൂ​ല്യ​ങ്ങ​ൾ യാ​തൊ​രു കോ​ട്ട​വും ത​ട്ടാ​തെ വ​രും​ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ക എ​ന്ന​ത് ഇ​ന്ന​ത്തെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വമാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു. മു​ൻ മ​ന്ത്രി ദാ​മോ​ദ​ര​ൻ കാ​ളാ​ശേ​രി​യു​ടെ ഏ​ഴാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ.

ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​രാ​രി​ക്കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കാ​ളാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​വി​ശ്വം​ഭ​ര​ൻപി​ള്ള, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ, കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, സി.​ഡി. ശ​ങ്ക​ർ, സ​ജി കു​ര്യാ​ക്കോ​സ്, വി. ​തോ​മ​സ്, കെ.​സി. ആ​ന്‍റണി, ബി.​ ഭാ​സി, സ​ജീ​വ് കാ​ളാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നു പ്രതീക്ഷ: ഷാനിമോൾ ഉസ്മാൻ

ആ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സ് ത​ന്നെ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് നി​യു​ക്ത അ​രൂ​ർ എം​എ​ൽ​എ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ.

മു​ഖ്യ​മ​ന്ത്രി ആ​രെ​ന്നു​ള്ള ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സാ​ണ് ന​ട​ത്തേ​ണ്ട​ത്. അ​താ​ണ് ന​ട​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യാ​കും മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലാ​ക​മാ​നം യു​ഡി​എ​ഫി​ന് അ​നു​കൂ​ല ത​രം​ഗ​മു​ണ്ടാ​യി. ആ ​ത​രം​ഗം അ​രൂ​രി​ലും പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​രൂ​രി​ലെ യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ​യാ​ണ് തു​ട​ക്കം മു​ത​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. അ​തി​ന്‍റെ ഫ​ലം കൂ​ടെ​യാ​ണ് ഈ ​വി​ജ​യ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചു: ഷാ​നി​മോ​ള്‍ ഉ​സ്മാ​നെ​തി​രെ കേ​സെ​ടു​ത്തു

ആ​ല​പ്പു​ഴ: പോ​ളിം​ഗ് സ​മ​യം ക​ഴി​ഞ്ഞ് ബൂ​ത്തി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ഥാ​നാ​ർ​ഥി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചെ​ന്ന് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സി​ന്‍റെ എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

ഷാ​നി​മോ​ള്‍ ഉ​സ്മാ​നെ പെ​രു​മ്പ​ളം സ​ര്‍​ക്കാ​ര്‍ സൗ​ത്ത് എ​ല്‍​പി സ്‌​കൂ​ളി​ലെ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ത്ത​തി​നെ ചൊ​ല്ലി സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​ളിം​ഗ് സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് ബൂ​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ഞ്ഞ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ സ്കൂ​ളി​ലെ​ത്തി​യ​ത്. സ​മാ​ന​ പ​രാ​തി​യി​ൽ എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

എ​ൽ​ഡി​എ​ഫ് കാ​ല​ത്ത് സ്ത്രീ​സു​ര​ക്ഷ ജ​ല​രേ​ഖ; മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം വ​നി​ത മ​ന്ത്രി​മാ​ർ കൊ​ടി​യു​ടെ നി​റം നോ​ക്കി നി​ല​പാ​ട് പ​റ​യു​ന്ന​വ​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. മ​ന്ത്രി ഗ​ണേ​ഷ്കു​മാ​റി​നെ​തി​രെ ഭാ​ര്യ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഷാ​നി​മോ​ൾ ഉ​സ്മാ​ൻ.

ഇ​ട​തു മു​ന്ന​ണി​യു​ടെ കാ​ല​ത്ത് സ്ത്രീ​സു​ര​ക്ഷ ജ​ല​രേ​ഖ​യാ​ണെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു. ഗാ​ർ​ഹി​ക പീ​ഡ​ന ആ​രോ​പ​ണം ഉ​യ​ർ​ന്നു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി ഗ​ണേ​ഷ്കു​മാ​റി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി ഗ​ണേ​ഷ്കു​മാ​റി​ന്‍റെ ഗാ​ർ​ഹി​ക പീ​ഡ​നം ഭാ​ര്യ ത​ന്നെ തു​റ​ന്നു പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും, മു​ഖ്യ​മ​ന്ത്രി ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ഷാ​നി​മോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​സ​മൂ​ഹ​ത്തി​ന് എ​ന്ത് സ​ന്ദേ​ശ​മാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന​തെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ചോ​ദി​ക്കു​ന്നു.

അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഗ​ണേ​ഷ്കു​മാ​റി​നെ​തി​രാ​യ വി​വാ​ദം ഒ​ത്തു​തീ​ർ‌​പ്പി​ലേ​ക്കെ​ത്തു​ക​യാ​ണ്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഭാ​ര്യ ബി​ന്ദു മേ​നോ​നെ വി​ളി​ച്ചു മ​ന്ത്രി ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ന്ദു മേ​നോ​ൻ‌ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Kerala

മ​ര​ണം വ​രെ കോ​ൺ​ഗ്ര​സ്‌ ആ​യി​രി​ക്കും; സി​പി​എ​മ്മി​ൽ ചേ​രു​മെ​ന്ന പ്ര​ച​ര​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് വി​ടു​മെ​ന്ന പ്ര​ച​ര​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. പ്ര​ച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും മ​ര​ണം വ​രെ കോ​ൺ​ഗ്ര​സ്‌ ആ​യി​രി​ക്കു​മെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു.

ഷാ​നി​മോ​ൾ ഉ​സ്മാ​ൻ കോ​ൺ​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ൽ ചേ​രു​മെ​ന്നാ​യി​രു​ന്നു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ച​ര​ണം. പ്ര​ച​ര​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം ആ​ണെ​ന്നും പ്ര​ച​ര​ണം ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​റി​യി​ച്ചു.

പി​താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടി​ൽ ആ​യി​രു​ന്നു​വെ​ന്നും ക​മ്യൂ​ണി​സ്റ്റ്‌ കേ​ര​ള എ​ന്ന പേ​ജി​ലാ​ണ് പോ​സ്റ്റ്‌ ക​ണ്ട​തെ​ന്നും ഷാ​നി​മോ​ൾ പ​റ​യു​ന്നു. ക​മ്യൂ​ണി​സ്റ്റ് കേ​ര​ളം അ​ഡ്മി​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വ്യ​ക്ത​മാ​ക്കി.

അ​പ​മാ​ന​ക​ര​മാ​യ പോ​സ്റ്റാ​ണി​തെ​ന്നും സി​പി​എം പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് അ​വ​രു​ടെ ഗ​തി​കേ​ടാ​ണെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റികൂടി; ഷാ​​​​നി​​​​മോ​​​​ൾ ഉ​​​​സ്മാന്‍ ഏ​​​​ക ​​​​വ​​​​നി​​​​താ അം​​​​ഗം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജം​​​​ബോ ക​​​​മ്മി​​​​റ്റി​​​​ക്കു പി​​​​ന്നാ​​​​ലെ കെ​​​​പി​​​​സി​​​​സി​​​​ക്ക് 17 അം​​​​ഗ കോ​​​​ർ​​​ക​​​​മ്മി​​​​റ്റി​ കൂ​​​​ടി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​സ​​​​മി​​​​തി​ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ എ.​​​​കെ. ആ​​​​ന്‍റ​​​​ണി, കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ, ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, ശ​​​​ശി ത​​​​രൂ​​​​ർ, കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ, കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ൽ സു​​​​രേ​​​​ഷ് എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ട്ട സ​​​​മി​​​​തി​​​​യി​​​​ൽ ഷാ​​​​നി​​​​മോ​​​​ൾ ഉ​​​​സ്മാ​​​​നാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഏ​​​​ക​​​​ വ​​​​നി​​​​താ അം​​​​ഗം.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ദീ​​​​പാ​​​​ദാ​​​​സ് മു​​​​ൻ​​​​ഷി ക​​​​ണ്‍വീ​​​​ന​​​​റാ​​​​യ സ​​​​മി​​​​തി​​​​യി​​​​ൽ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്, പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ്, മു​​​​ൻ പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രാ​​​​യ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, വി.​​​​എം. സു​​​​ധീ​​​​ര​​​​ൻ, എം.​​​​എം. ഹ​​​​സ​​​​ൻ, മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​രും എ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, ഷാ​​​​ഫി പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​ണ് അം​​​​ഗ​​​​ങ്ങ​​​​ൾ.

ഉ​​​​ട​​​​ൻ പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു കോ​​​​ർ ക​​​​മ്മി​​​​റ്റി​​​​ക്ക് കോ​​​​ണ്‍ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന് സം​​​​ഘ​​​​ട​​​​നാ​​​​ച്ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ആ​​​​ഴ്ച​​​​യി​​​​ലൊ​​​​രി​​​​ക്ക​​​​ൽ കോ​​​​ർ ക​​​​മ്മി​​​​റ്റി യോ​​​​ഗം ചേ​​​​രാ​​​​നാ​​​​ണു ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് നി​​​​ർ​​​​ദേ​​​​ശം.

കോ​​​​ർ ക​​​​മ്മി​​​​റ്റി​​​​യാ​​​​കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​കാ​​​​ല​​​​ത്ത് പ്ര​​​​ധാ​​​​ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കു​​​​ക. കൊ​​​​ട്ടി​​​​ഘോ​​​​ഷി​​​​ച്ചു മു​​​​ന്പ് തു​​​​ട​​​​ങ്ങി​​​​യ രാ​​​​ഷ‌​​​​ട്രീ​​​​യ​​​​കാ​​​​ര്യ സ​​​​മി​​​​തി​​​​യു​​​​ടെ അം​​​​ഗ​​​​ബ​​​​ലം 39 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു പ്രാ​​​​യോ​​​​ഗി​​​​ക​​​​ത​​​​യു​​​​ടെ പേ​​​​രി​​​​ൽ പു​​​​തി​​​​യ കോ​​​​ർ ക​​​​മ്മി​​​​റ്റി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പു​​​​തി​​​​യ കോ​​​​ർ ക​​​​മ്മി​​​​റ്റി രൂ​​​​പീ​​​​ക​​​​ര​​​​ണം.

അ​​​​ടു​​​​ത്തി​​​​ടെ ന​​​​ട​​​​ത്തി​​​​യ പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ പ്ര​​​​ഡി​​​​ഡ​​​​ന്‍റ്, മൂ​​​​ന്നു വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ, 13 വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രോ​​​​ടൊ​​​​പ്പം 39 ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രെ​​​​യും നി​​​​യ​​​​മി​​​​ച്ചി​​​​രു​​​​ന്നു. സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രു​​​​ടെ ജം​​​​ബോ പ​​​​ട്ടി​​​​ക​​​​കൂ​​​​ടി വൈ​​​​കാ​​​​തെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ കെ​​​​പി​​​​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ പു​​​​തി​​​​യ റി​​​​ക്കാ​​​​ർ​​​​ഡാ​​​​കും.

Latest News

Corehub Up